National

പാർട്ടിയിൽ നിന്ന് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കരുത്; നേതാക്കൾക്ക് താക്കീതുമായി രാഹുൽ ഗാന്ധി

ഗുജറാത്തിലെ കോൺഗ്രസ് നേതാക്കളെ ശക്തമായി താക്കീത് ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പാർട്ടിക്കുള്ളിൽ നിന്ന് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കാൻ ആരെയും അനുവദിക്കില്ല. ബിജെപിയുമായി ബന്ധം പുലർത്തുന്നവരെ പുറത്താക്കും. എങ്കിൽ മാത്രമേ ഗുജറാത്തിലെ ജനങ്ങൾ കോൺഗ്രസിൽ വിശ്വസിക്കുകയുള്ളുവെന്നും രാഹുൽ പറഞ്ഞു

കഴിഞ്ഞ നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ ഗുജറാത്തിൽ കോൺഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നു. സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്തുകയെന്ന ഭാഗമായി രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസങ്ങളിലായി ഗുജറാത്തിലുണ്ട്. ജനങ്ങളുമായും നേതാക്കളുമായും രാഹുൽ കൂടിക്കാഴ്ച നടത്തി

തുടർന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി നേതാക്കൾക്ക് താക്കീത് നൽകിയത്. കോൺഗ്രസിനുള്ളിൽ നിന്ന് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നവരും ഗുജറാത്തിലുണ്ട്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!