Kerala

തൃശ്ശൂർ പൂരം കലക്കൽ: പോലീസ് ഇതര വകുപ്പുകൾക്ക് വീഴ്ച വന്നിട്ടില്ലെന്ന് എഡിജിപിയുടെ റിപ്പോർട്ട്

തൃശ്ശൂർ പൂരം നടത്തിപ്പിൽ പോലീസ് ഇതര വകുപ്പുകൾക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. എഡിജിപി മനോജ് എബ്രഹാമാണ് അന്വേഷണ റിപ്പോർട്ട് നൽകിയത്. പൂരം കലങ്ങിയതുമായി ബന്ധപ്പെട്ടുള്ള ത്രിതല അന്വേഷണത്തിലെ ആദ്യ റിപ്പോർട്ടാണിത്.

പോലീസ് ഒഴികെ മറ്റ് വകുപ്പുകൾക്ക് വീഴ്ചയില്ലെന്നാണ് കണ്ടെത്തൽ. പൂരം അലങ്കോലപ്പെടുന്ന രീതിയിൽ മറ്റേതെങ്കിലും വകുപ്പുകൾ പ്രവർത്തിച്ചതായി കണ്ടെത്താനായിട്ടില്ല. വരുന്ന പൂരങ്ങൾ മെച്ചപ്പെട്ട രീതിയിൽ നടത്താനുള്ള ശുപാർശകളും നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്

പൂരം നടക്കുന്ന ദിവസങ്ങളിൽ ആരോഗ്യവകുപ്പ് സജീവമായി ഇടപെടണമെന്നാണ് നിർദേശം. ആംബുലൻസുകൾ കൂടുതലായി സജ്ജീകരിക്കണം. പൂരത്തിന് മുന്നോടിയായി വകുപ്പുകളുടെ യോഗങ്ങൾ നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Articles

Back to top button
error: Content is protected !!