" "
Kerala

സത്യം പറയാൻ ആശങ്കപ്പെടേണ്ട; പിവി അൻവറിന് പിന്തുണ അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പി വി അൻവറിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. സത്യം പറയാൻ ആശങ്കപ്പെടേണ്ടതില്ലെന്നും തങ്ങളുടെ എല്ലാ പിന്തുണയും ഒപ്പമുണ്ടാകുമെന്നും മാങ്കൂട്ടത്തിൽ പറഞ്ഞു. പിവി അൻവർ എന്ന വ്യക്തിക്ക് പിന്തുണയില്ല, പറയുന്ന വിഷയത്തിലാണ് പിന്തുണയെന്നും രാഹുൽ പറഞ്ഞു

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് എത്രകാലം അൻവറിന് നിൽക്കാനാകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. മുഖ്യമന്ത്രി കത്തിജ്വലിക്കുന്ന സൂര്യനെ പോലെയായിരുന്നുവെന്നും ഇപ്പോഴത് കെട്ടുപോയെന്നും അൻവർ പറഞ്ഞിരുന്നു. ഇതിനോട് സൂര്യനും ചന്ദ്രനും ഒന്നുമല്ല, ഫ്യൂസ് പോയ ഏതോ സ്ട്രീറ്റ് ലൈറ്റ് ആയിരുന്നുവെന്ന പരിഹാസമാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉന്നയിച്ചത്

Related Articles

Back to top button
"
"