Kerala

ഡോ. മിനി കാപ്പന് കേരള സർവകലാശാല രജിസ്ട്രാർ ചുമതല നൽകി ഉത്തരവിറക്കി; നാടകീയ നീക്കങ്ങൾ തുടരുന്നു

കേരള സർവകലാശാല രജിസ്ട്രാറായ ഡോ. മിനി കാപ്പനെ നിയമിച്ച് വിസി ഉത്തരവ് ഇറക്കി. നേരത്തെ ചുമതല നൽകിയിരുന്നുവെങ്കിലും ഉത്തരവ് ഇറങ്ങിയിരുന്നില്ല. ജോയന്റ് രജിസ്ട്രാറുടെ ചുമതലകൾ ഹേമ ആനന്ദിനും നൽകി. അസാധാരണ നടപടികളാണ് കേരള സർവകലാശാലയിൽ നടക്കുന്നത്

സർവകലാശാലയുടെ താത്കാലിക വിസിയായ ഡോ. സിസ തോമസ് മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നൽകിയിരുന്നുവെങ്കിലും സ്ഥാനം ഏറ്റെടുത്തിരുന്നില്ല. ഔദ്യോഗികമായി ഉത്തരവ് ഇറക്കിയാൽ സ്ഥാനമേറ്റെടുക്കാമെന്നായിരുന്നു മിനി കാപ്പന്റെ പ്രതികരണം.

എന്നാൽ രജിസ്ട്രാറായി ഡോ. കെഎസ് അനിൽകുമാർ തുടരുന്ന സാഹചര്യത്തിൽ ഉത്തരവിറക്കാൻ ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല. ഉത്തരവിറക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് വിസി മോഹൻ കുന്നുമ്മൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ഉത്തരവിറക്കിയത്.

Related Articles

Back to top button
error: Content is protected !!