Kerala
ഫാദർ നോബിൾ പാറക്കലിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിന് കേസ്; നിഷേധിച്ച് വൈദികൻ

മദ്യപിച്ച് വാഹനം ഓടിച്ചെന്ന പരാതിയിൽ വൈദികനെതിരെ കേസ്. മാനന്തവാടി രൂപത പിആർഒ ഫാദർ നോബിൾ പാറക്കലിനെതിരെയാണ് കേസ്. തിരുനെല്ലി പോലീസാണ് കേസെടുത്തത്. ജൂലൈ 11നാണ് സംഭവം.
മദ്യലഹരിയിൽ അശ്രദ്ധമായും മനുഷ്യജീവന് അപകടമുണ്ടാക്കുന്ന വിധത്തിലും വാഹനമോടിച്ചെന്നതാണ് കേസ്. തീവ്ര ക്രിസ്ത്യൻ ഗ്രൂപ്പായ കാസയെ അനുകൂലിക്കുന്ന വിദ്വേഷ വീഡിയോകൾ നിരന്തരം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന വൈദികനാണ് ഫാദർ നോബിൾ.
എന്നാൽ തന്റെ പേരിൽ പ്രചരിക്കുന്ന എഫ്‌ഐആറുമായി യാതൊരു ബന്ധമില്ലെന്ന് നോബിൾ പാറക്കൽ പറയുന്നു. ആക്ഷേപത്തിൽ സൂചിപ്പിച്ച ദുശീലം തനിക്കില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ഫാദർ നോബിൾ പറയുന്നു.