Dubai

എയർ കാർഗോയെ മറയാക്കി 1.2 ടൺ ലഹരി മരുന്ന് കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് തകർത്തു

ദുബായ്: എയർ കാർഗോയുടെ മറവിൽ 1.2 മെട്രിക് ടൺ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ദുബായ് കസ്റ്റംസ് തകർത്തു. മനുഷ്യന്റെ മാനസിക നിലയിൽ കടുത്ത പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനാവുന്ന ശക്തിയേറിയ മയക്കുമരുന്നാണ് പിടികൂടിയത് എന്ന് ദുബായ് കസ്റ്റംസ് വെളിപ്പെടുത്തി.

ദുബായ് വിമാനത്താവളത്തിലെ അതിനൂതനമായ സംവിധാനങ്ങളും ഉദ്യോഗസ്ഥരുടെ മികവുമാണ് മയക്കുമരുന്ന് കടത്ത് തടയാൻ സഹായിച്ചതെന്ന് ഡിപി വേൾഡ് ഗ്രൂപ്പ് ചെയർമാനും തുറമുഖ കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷന്റെ സിഇഒയും ചെയർമാനുമായ സുൽത്താൻ ബിന്‍ സുലായം വ്യക്തമാക്കി. നിരോധിത ഉൽപന്നങ്ങൾ സംഘടിതമായി കടത്താനുള്ള ഏത് നീക്കത്തെയും തങ്ങൾ തടയാൻ ശ്രമിക്കുമെന്ന് ദുബായ് കസ്റ്റംസ് ഡയറക്ടർ ജനറൽ ഡോക്ടർ അബ്ദുല്ല ബുസൈനാദും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!