Kerala
ഉമ്മ ചക്ക വെട്ടുന്നതിനിടെ കൊടുവാളിന് മുന്നിലേക്ക് തെന്നി വീണു; കാസർകോട് എട്ട് വയസുകാരന് ദാരുണാന്ത്യം

കാസർകോട് വിദ്യാനഗറിൽ എട്ട് വയസുകാരന് ദാരുണാന്ത്യം. ഉമ്മ ചക്ക വെട്ടുന്നതിനിടെ കുട്ടി കത്തിക്ക് മുകളിലേക്ക് തെന്നി വീഴുകയായിരുന്നു. കൊടുവാൾ ഘടിപ്പിച്ച് വെച്ച പലകയുടെ മുകളിലേക്കാണ് കുട്ടി വീണത്.
പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ ഇരട്ട കുട്ടികളിലൊരാളായ ഹുസൈൻ ഷഹബാസ് ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയാണ് ദാരുണ സംഭവം നടന്നത്.
ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്.