World
ഒന്നുകിൽ വെള്ളം പാക്കിസ്ഥാനിലൂടെ ഒഴുകും, അല്ലെങ്കിൽ ഇന്ത്യക്കാരുടെ ചോര ഒഴുകും: ബിലാവൽ ഭൂട്ടോ

സിന്ധു നദീജല കരാർ റദ്ദാക്കിയതിന് പിന്നാലെ ഇന്ത്യക്ക് മുന്നറിയിപ്പുമായി പാക്കിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. ഒന്നുകിൽ നമ്മുടെ വെള്ളം അതിലൂടെ ഒഴുകും അല്ലെങ്കിൽ ഇന്ത്യക്കാരുടെ രക്തം ഒഴുകും എന്നാണ് ഭൂട്ടോയുടെ ഭീഷണി. പാക്കിസ്ഥാനിൽ നടന്ന ഒരു പൊതുറാലിയിലായിരുന്നു ബിലാവൽ ഭൂട്ടോയുടെ ഭീഷണി
സിന്ധു നദി പാക്കിസ്ഥാന്റെയാണെന്നും അത് പാക്കിസ്ഥാന്റെ തന്നെയായി തുടരുമെന്നും ഭൂട്ടോ പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ പാക്കിസ്ഥാനെ ബലിയാടാക്കുകയാണ്. അവരുടെ ആഭ്യന്തര സുരക്ഷാ വീഴ്ചയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും ഭൂട്ടോ പറഞ്ഞു
നേരത്തെ പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇന്ത്യക്കെതിരെ ആണവായുധ ഭീഷണി മുഴക്കിയിരുന്നു. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധം ആയിരക്കുമെന്നും ഖ്വാജ ആസിഫ് പറഞ്ഞു