Kerala
കോഴിക്കോട് ചേവായൂരിൽ വയോധിക സഹോദരിമാർ വീടിനുള്ളിൽ മരിച്ച നിലയിൽ; സഹോദരനെ കാണാനില്ല

കോഴിക്കോട് ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്‌ളോറിക്കൻ റോഡിലെ വാടക വീട്ടിൽ രണ്ട് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി. മൂഴിക്കൽ മൂലക്കണ്ടി ശ്രീജയ(71), പുഷ്പ(66) എന്നിവരെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ സഹോദരൻ പ്രമോദിനെ കാണാനില്ല
മൂന്ന് വർഷമായി ഇവർ വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു. സഹോദരിമാർ മരിച്ച വിവരം ബന്ധുക്കളെയും സുഹൃത്തുക്കളെയും പുലർച്ചെ അഞ്ച് മണിയോടെ പ്രമോദ് വിളിച്ചറിയിച്ചിരുന്നു. ബന്ധുക്കൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്
വെള്ളതുണി പുതപ്പിച്ച് തലമാത്രം പുറത്ത് കാണുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. പ്രമോദിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.