Kerala
നിലമ്പൂരിൽ വയോധികയെ ക്രൂരമായി മർദിച്ച് അയൽവാസി; പ്രതി അറസ്റ്റിൽ

നിലമ്പൂരിൽ വയോധികയ്ക്ക് അയൽവാസിയുടെ ക്രൂരമർദനം. നിലമ്പൂർ സിഎച്ച് നഗറിലെ പാട്ടത്തൊടി വീട്ടിൽ 80 വയസ്സുള്ള ഇന്ദ്രാണി ടീച്ചർക്കാണ് മർദനമേറ്റത്. അയൽവാസിയായ ഷാജിയാണ് മർദിച്ചതെന്ന് നിലമ്പൂർ നഗരസഭ അധികൃതർ അറിയിച്ചു.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഇന്ദ്രാണി ടീച്ചറെ ഷാജി അകാരണമായി ആക്രമിക്കുകയായിരുന്നു. മർദനത്തിൽ ഇന്ദ്രാണി ടീച്ചറുടെ മുഖത്തും ശരീരത്തിലും പരുക്കേറ്റു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് വയോധികയെ രക്ഷപ്പെടുത്തിയത്.
അയൽവാസികൾ പകർത്തിയ മർദ്ദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളിൽ ഷാജി ഇന്ദ്രാണി ടീച്ചറെ മർദിക്കുന്നത് വ്യക്തമാണ്. ഇന്ദ്രാണിയുടെ മകൻ അയൽവാസിയായ ഷാജിയെ നോക്കാൻ ഏൽപ്പിച്ചിട്ടാണ് പുറത്ത് പോകാറുള്ളത്. എന്നാൽ ഇയാൾ പല തവണ വയോധികയെ മർദിക്കാറുണ്ടെന്ന് അയൽവാസികൾ പറയുന്നു.