Kerala

എംപോക്‌സും നിപയും: മലപ്പുറത്ത് കർശന നിയന്ത്രണങ്ങൾ തുടരുന്നു

എംപോക്‌സും നിപയും സ്ഥിരീകരിച്ചതോടെ നടപ്പാക്കിയ കർശന നിയന്ത്രണങ്ങൾ മലപ്പുറത്ത് തുടരുന്നു. മലപ്പുറത്തെ നിപ സമ്പർക്ക പട്ടികയിൽ നിലവിൽ 267 പേരാണുള്ളത്. ഇതുവരെ പരിശോധിച്ച 37 സാമ്പിളുകൾ നെഗറ്റീവാണ്.

എംപോക്‌സ് പട്ടികയിൽ 23 പേരാണുള്ളത്. എംപോക്‌സ് സ്ഥിരീകരിച്ച യുവാവ് യാത്ര ചെയ്ത വിമാനത്തിലെ 43 പേരെ മനസ്സിലാക്കിയിട്ടുണ്ട്. നിലവിൽ ഇവരെ ബന്ധപ്പെടാനുള്ള ശ്രമം തുടരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. എം പോക്‌സ് വൈറസ് വകഭേദം കണ്ടെത്താൻ ജീനോം സ്വീക്വൻസിംഗ് നടത്തും

പനി തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശിവേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി തുടങ്ങി ഒരാഴ്ചക്കുള്ളിൽ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാൻ തുടങ്ങും.

Related Articles

Back to top button