National
പ്രണയാഭ്യർഥന നിരസിച്ചതിൽ പ്രകോപിതനായി; കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി 32കാരിയെ കൊന്ന് യുവാവ്

പ്രണയാഭ്യർഥന നിരസിച്ച യുവതിയെ കാർ തടാകത്തിലേക്ക് ഓടിച്ചിറക്കി കൊലപ്പെടുത്തി യുവാവ്. കർണാടക ഹാസനിലെ ചന്ദനഹള്ളിയിലാണ് സംഭവം. 32കാരിയായ ശ്വേതയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശ്വേതയുടെ മുൻ സഹപ്രവർത്തകനായ രവി അറസ്റ്റിലായി
ഇരുവരും ഒന്നിച്ച് കാറിൽ സഞ്ചരിക്കുമ്പോൾ പ്രകോപിതനായ രവി, തടാകത്തിലേക്ക് കാർ ഓടിച്ചിറക്കുകയായിരുന്നു. പിന്നാലെ രവി കാറിൽ നിന്ന് ഇറങ്ങി നീന്തിരക്ഷപ്പെട്ടു. അതേസമയം ശ്വേത മുങ്ങിമരിച്ചു
രവി വിവാഹിതനാണ്. ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശ്വേത മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ശ്വേതക്ക് വേണ്ടി ഭാര്യയെ ഉപേക്ഷിക്കാൻ തയ്യാറാണെന്നും ഇയാൾ പറഞ്ഞിരുന്നു. എന്നാൽ ശ്വേത വഴങ്ങിയില്ല. ഇതിൽ പ്രകോപിതനായാണ് കൊലപാതകം.