Kerala

ഇ പി ജയരാജൻ മുറിവേറ്റ സിംഹം; യുഡിഎഫിലേക്ക് പരോക്ഷമായി ക്ഷണിച്ച് എംഎം ഹസൻ

ഇപി ജയരാജനെ യുഡിഎഫിലേക്ക് പരോക്ഷമായി ക്ഷണിച്ച് യുഡിഎഫ് കൺവീനർ എംഎം ഹസൻ. യുഡിഎഫിലേക്ക് ക്ഷണിക്കുമോ എന്ന ചോദ്യത്തിന് ഇടത് പക്ഷത്ത് നിന്ന് ഇ പി അല്ല ഏത് പി പി വന്നാലും യുഡിഎഫ് ആലോചിക്കുമെന്നായിരുന്നു പ്രതികരണം

ഇ പി തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമ്പോൾ ആലോചിക്കാമെന്നും ഹസൻ പറഞ്ഞു. ഇ പി ജയരാജൻ മുറിവേറ്റ സിംഹമാണ്. പാർട്ടിക്കുള്ളിലെ അമർഷമാണ് പുസ്തകത്തിലൂടെ പുറത്തുവന്നത്. പാർട്ടി മനസ്സിൽ ഏൽപ്പിച്ച പോറലുകൾക്കുള്ള മറുപടിയാണ് പുറത്തുവന്നത്

ഇന്ന് ഇ പി ജയരാജനെ ക്ഷണിച്ചു കൊണ്ടുപോയി പാലക്കാട് പ്രസംഗിപ്പിക്കുന്നു. അതും ഒരു മാർക്കറ്റിംഗ് തന്ത്രമാണ്. അവിടെയും ചർച്ചയാകാൻ പോകുന്നത് ജീവചരിത്രത്തെ കുറിച്ചാണ്. സർക്കാരിനെതിരായ അഭിപ്രായങ്ങൾ ആധികാരിക അഭിപ്രായമായി പുറത്തുവന്നെന്നും ഹസൻ പറഞ്ഞു.

Related Articles

Back to top button