Kerala

ഇ പി ജയരാജന്റെ ആത്മകഥ ചോർച്ചാ വിവാദം: കുറ്റപത്രം സമർപ്പിച്ചു, എ വി ശ്രീകുമാർ ഏകപ്രതി

ഇപി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിച്ചു. കോട്ടയം സിജെഎം കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. കോട്ടയം ഈസ്റ്റ് പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം നൽകിയത്. കേസിൽ ഡിസി ബുക്‌സ് മുൻ എഡിറ്റർ എവി ശ്രീകുമാറിനെ മാത്രം പ്രതി ചേർത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.

വ്യാജരേഖ ചമയ്ക്കൽ, ഐടി ആക്ട് അടക്കമുള്ളവ ചുമത്തിയാണ് കുറ്റപത്രം. കേസെടുത്ത് ആറ് മാസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. പുസ്തകത്തിന്റെ ഭാഗങ്ങൾ പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇപിയുടെ പരാതി

വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ദിവസമായിരുന്നു ഇപിയുടെ ആത്മകഥയുടെ ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഇപിയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് ആത്മകഥാ ഭാഗം ചോർന്നത് ഡിസി ബുക്‌സിൽ നിന്നാണെന്ന് കണ്ടെത്തി.

Related Articles

Back to top button
error: Content is protected !!