ഇനി പരീക്ഷാക്കാലം: എസ് എസ് എൽസി, പ്ലസ് ടു പരീക്ഷകൾ ഇന്ന് മുതൽ

എസ് എസ് എൽ സി, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങും. കേരളത്തിൽ 2964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത്, ഗൾഫ് മേഖലയിൽ ഏഴും കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ എസ് എസ് എൽ സി, ടിഎച്ച്എൽഎസി, എഎച്ച്എസ്എൽസി പരീക്ഷ എഴുതും.മ ാർച്ച് 26ന് പരീക്ഷ അവസാനിക്കും
ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾ ഇന്നും ഒന്നാം വർഷ പരീക്ഷകൾ മാർച്ച് 6നും ആരംഭിക്കും. രാവിലെയാണ് എസ് എസ് എൽ സി പരീക്ഷ. ഉച്ച കഴിഞ്ഞ് ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കും. ഹയർ സെക്കൻഡറി വിഭാഗത്തിൽ 4,13,417 വിദ്യാർഥികൾ ഒന്നാം വർഷ പരീക്ഷയും 4,44,693 വിദ്യാർഥികൾ രണ്ടാം വർഷ പരീക്ഷയും എഴുതും
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ പരീക്ഷ എഴുതുന്നത്. 28,358 പേർ ഇവിടെ പരീക്ഷയെഴുതും. 1893 വിദ്യാർഥികൾ പരീക്ഷയെഴുതുന്ന കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ് പേർ പരീക്ഷ എഴുതുന്നത്. ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ 26 വരെ 72 കേന്ദ്രങ്ങളിലായി നടക്കും.