Kerala
ആലപ്പുഴയിൽ എക്‌സൈസിന്റെ കഞ്ചാവ് വേട്ട; ജിം ട്രെയിനർ അടക്കം രണ്ട് പേർ പിടിയിൽ

ആലപ്പുഴയിൽ എക്‌സൈസ് പരിശോധനയിൽ കഞ്ചാവുമായി ജിം ട്രെയിനർ അടക്കം രണ്ട് പേർ പിടിയിൽ. കൊമ്മാടിയിൽ ജിം ട്രെയിനറായ യുവാവും കായംകുളത്ത് പശ്ചിമബംഗാൾ സ്വദേശിയുമാണ് പിടിയിലായത്. ഇരുവരുടെയും പക്കലുണ്ടായിരുന്ന കഞ്ചാവ് എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
കൊമ്മാടി വാടക്കുഴി വീട്ടിൽ വി വി വിഷ്ണുവാണ്(31) പിടിയിലായത്. ഇയാളിൽ നിന്ന് രണ്ടര കിലോ കഞ്ചാവ് പിടികൂടി. ജിംനേഷ്യത്തിന്റെ മറവിൽ യുവാക്കൾക്ക് കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ.
കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ബംഗാൾ സ്വദേശി അമിത് മണ്ഡൽ പിടിയിലായത്. വിൽപ്പനക്ക് എത്തിച്ച 1.156 കിലോഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.