National
ശിവകാശിയിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; അഞ്ച് പേർ മരിച്ചു

തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ മരിച്ചു. ശിവകാശിയിലെ ചിന്നകാമൻപട്ടിയിലാണ് അപകടം. നിരവധി ആളുകൾക്ക് പരുക്കേറ്റു.
ഇതിൽ നാല് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ വിരുദുനഗർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരിൽ രണ്ട് സ്ത്രീകളുമുണ്ടെന്നാണ് വിവരം.
50ലേറെ പേരാണ് അപകടസമയത്ത് ഫാക്ടറിയിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫാക്ടറി പരിസരം സ്‌ഫോടനത്തെ തുടർന്നുണ്ടായ പുക കൊണ്ട് നിറഞ്ഞിരിക്കുകയാണ്.