Kerala

ഒരു നായരെഴുത്തുകാരന്‍ കൂടി അവസാനിച്ചിരിക്കുന്നു; എം ടിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനം

മലയാള സാഹിത്യത്തിന്റെ വിശ്വരൂപം എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ സംസ്ഥാനം മുഴുവനും മൂകമായിക്കൊണ്ടിരിക്കെ എഴുത്തുകാരന്റെ ജാതി പറഞ്ഞും സമൂഹത്തില്‍ വര്‍ഗീയ വിഷം ചീറ്റിയും രൂക്ഷമായ അധിക്ഷേപവുമായി ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും വിവാദമാകുന്നു. എം ടിയെ വായിച്ച മലയാളികളെ വേദനിപ്പിക്കുന്ന രീതിയിലുള്ള വാക്കുകളാണ് ചിലര്‍ ഉപയോഗിച്ചത്.

എം ടിയുടെ നിലപാടിലും സാഹിത്യ ഇടപെടലിലും എതിരഭിപ്രായമുണ്ടെങ്കിലും അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുന്ന സമയത്ത് മോശമായി അധിക്ഷേപിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹം തന്നെയാണ്.

fb post

മുബാറക്ക് റാവൂത്തര്‍ എന്ന ഐ ഡിയില്‍ നിന്നാണ് എം ടിയെ രൂക്ഷമായി ആക്ഷേപിക്കുന്ന ഒരു പോസ്റ്റ് വന്നത്.

‘കപട സാംസ്‌കാരിക ലോകം പാടിപ്പുകഴ്ത്തിയ ഒരു സവര്‍ണ നായരെഴുത്തുകാരനും കൂടി അവസാനിച്ചിരിക്കുന്നു…. സവര്‍ണ ജാതി മേല്‍ക്കോയ്മകള്‍ കുത്തി നിറച്ച ക്ഷുദ്ര കൃതികളുമായി ഇനിയൊരാള്‍ ഈ മണ്ണില്‍ ഉണ്ടാകാതിരിക്കട്ടെ…..’ ഇതാണ് ഫേസ്ബുക്കില്‍ പ്രചരിക്കുന്ന പോസ്റ്റ്.

പോസ്റ്റിനെ അനുകൂലിച്ച് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് കമന്റിട്ടത്. എന്നാല്‍ ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തി. ചില കമന്റുകള്‍ വായിക്കാം.

‘ഒരു മിനിമം മര്യാദയുണ്ട്,അത് പാലിക്കുക.. എം.ടിയുരചനകളില്‍ ചിലതില്‍വിയോജിപ്പുകള്‍ കാണും,അത് പ്രകടിപ്പിക്കേണ്ട രീതിയും സമയവും ഇതല്ല…..എം ടി യുടെ രചനകളിലെ മുസ്ലിംലോകം എന്നൊരു ആര്‍ട്ടിക്കിളുണ്ട്,അത് വായിക്കുക,അപ്പോള്‍ അറിയാം എം ടിയുടെ കഥാപാത്രസൃഷ്ടി എന്താണെന്ന്..അന്ന് വരെ വെറ്റിലക്കറയാല്‍ കറുപ്പിച്ച ക്രൗര്യമുഖമുള്ള ഇറച്ചിവെട്ടുകാരനും സര്‍വ്വോപരി ക്രൂരനുമായ ഏറനാടന്‍ മാപ്പിളയെ സാധാരണമനുഷ്യനെ ചിത്രീകരിച്ചു എന്ന് കാണാം. ‘
‘തനിക്ക് നാണമില്ലേ ചെങ്ങായ്? ഒരിക്കല്‍ താങ്കളും മരിക്കും, വിയോജിപ്പുകളുള്ള പലരും, ഇത് പോലെ മലം വാരി എറിയുന്ന പോസ്റ്റുമായി വരും എന്ന് കരുതുക…എന്താണ് താങ്കളുടെ അവസ്ഥ?
പൊന്ന് ബ്രോ..ഇജ്ജാതി തന്തയില്ലായ്മ പോസ്റ്റ് ചെയ്തു വ്യത്യസ്തനാവാന്‍ നില്‍ക്കല്ലേ.’
‘എം.ടിയെ വിമര്‍ശിക്കരുതെന്നഅഭിപ്രായംഎനിക്കില്ല.പക്ഷെ ഈഎഴുത്ത്‌മോശമായി സഹോ,അയാളുടെ എഴുത്തില്‍ ധൈഷണീകമായ ഇടപെടലുകളുണ്ടായിട്ടുണ്ട്.സിനിമകളിലും അതുണ്ട്.കാലവുംനാലുക്കെട്ടും മാത്രമല്ല മഞ്ഞും രണ്ടാമൂഴവും വാനപ്രസ്ഥവുംഎം.ടിയുടെതായിരുന്നു.’

പോസ്റ്റിന് താഴെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതോടെ ഇതേ ഐഡിയില്‍ നിന്ന് മറ്റൊരു പോസ്റ്റ് കൂടെ വന്നു. തന്റെ നിലപാട് ആവര്‍ത്തിക്കുക മാത്രമല്ല അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന പോസ്റ്റായിരുന്നു ഇത്.


ദലിത് സാഹിത്യകാരന്‍, ദലിത് കവി എന്നൊക്കെ ഒരുളുപ്പുമില്ലാതെ എല്ലാവര്‍ക്കും വിളിക്കാമെങ്കില്‍ സവര്‍ണ സാഹിത്യകാരനെ അങ്ങനെ തന്നെ വിളിക്കും’ ഇതായിരുന്നു പിന്നീട് പോസ്റ്റിയ ന്യായീകരണം.

അതിനിടെ, ഷിബു ആര്‍ നായര്‍ എന്ന ഐഡിയില്‍ നിന്ന് മറ്റൊരു ഫേസ്ബുക് കമന്റും പ്രചരിക്കുന്നു. ഹൈന്ദവ സമൂഹത്തെയും അതിലെ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും ഇത്രയും വക്രീകരിച്ചു കാണിച്ച് കാശുണ്ടാക്കിയ മറ്റൊരു സംവിധായകനില്ല, എങ്കിലും ചത്തവന് ആദരാഞ്ജലികള്‍ നേരുന്നു. ഓം ശാന്തി. ഇതാണ് ഷിബു ആര്‍ നായരിന്റെ കമന്റ്. ഈ കമന്റിന് താഴെയും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

Related Articles

Back to top button
error: Content is protected !!