അബുദാബി: ശൈഖ് ശഖ്ബൂത്ത് മെഡിക്കല്‍ സിറ്റി(എസ്എസ്എംസി)യില്‍ ഒരൊറ്റ പ്രസവത്തില്‍ അഞ്ചു കുഞ്ഞുങ്ങള്‍ പിറന്നു. നാലര കോടിമുതല്‍ ആറു കോടിവരെ പ്രസവങ്ങളില്‍ ഒരെണ്ണം മാത്രമാണ് ഇത്തരത്തില്‍ അത്യപൂര്‍വമായി സംഭവിക്കാറെന്നാണ് ശുശുരോഗ വിദഗ്ധര്‍ പറയുന്നത്. അമ്മയ്ക്കും കുഞ്ഞിനും ഒരുപാട് സങ്കീര്‍ണതകള്‍ നേരിടുന്നതും ജീവന് തന്നെ ഭീഷണി ഉയര്‍ത്തുന്നതുമാണ് ഒറ്റ പ്രസവത്തില്‍ ഇത്രയും കുട്ടികള്‍ പിറക്കുന്നത്. എന്നാല്‍ ആശുപത്രി ഇത്തരം സാഹചര്യങ്ങളെയെല്ലാം വിജയകരമായി മറികടന്നാണ് പ്രസവം യാഥാര്‍ഥ്യമാക്കിയത്. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ഒമ്പത് നിയോനാറ്റോളജിസ്റ്റുകളും നാല് ഗൈനക്കോളജിസ്റ്റുകളും 10 നിയോനാറ്റല്‍ ഇന്റെന്‍സീവ് കെയര്‍ നഴ്‌സുമാരും ഉള്‍പ്പെടെ 45 മെഡിക്കല്‍ പ്രഫഷണലുകളാണ് ഇതുമായി ബന്ധപ്പെട്ട എമര്‍ജന്‍സി സിസേറിയനില്‍ പങ്കാളികളായത്. 25 ആഴ്ച മാത്രം പ്രായമുള്ളപ്പോഴാണ് സിസേറിയന്‍ നടത്തി 588 മുതല്‍ 801 ഗ്രാം വരെ മാത്രം തൂക്കമുള്ള നവജാത ശിശുക്കളെ പുറത്തെടുത്തത്. ഇവരെ പിന്നീട് നിയോനാറ്റല്‍ ഐസിയുവുകളില്‍ സംരക്ഷിച്ചാണ് സ്വാഭാവിക അവസ്ഥയിലേക്ക് എത്തിക്കുക.