പുതുവര്‍ഷാഘോഷം: റാസല്‍ഖൈമയില്‍ ഗതാഗത നിയന്ത്രണം

റാസല്‍ഖൈമ: പുതുവര്‍ഷം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കേ ഗതാഗത നിയന്ത്രണങ്ങളുമായി റാസല്‍ഖൈമ പൊലിസ്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ വന്‍ ഒരുക്കങ്ങളാണ് റാസല്‍ഖൈമയില്‍ പുരോഗമിക്കുന്നത്. അല്‍ഹംറ റൗണ്ട്എബൗട്ട്, കോവ് റൊട്ടാന ബ്രിഡ്ജ്, എമിറേറ്റസ് റൗണ്ട്എബൗട്ട്, യൂണിയന്‍ ബ്രിഡ്ജ് എന്നിവിടങ്ങളിലാണ് പുതുവര്‍ഷ റിഹേഴ്‌സലിന്റെ ഭാഗമായി ഞായറാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും പുതുവര്‍ഷംവരെ ഇത് തുടരുമെന്നും പൊലിസ് വ്യക്തമാക്കി.

നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക

ഡ്രോണ്‍ ഷോയും വെടിക്കെട്ടുമാണ് ഏറ്റവും വലിയ ഹൈലൈറ്റ്. 15 മിനുട്ടോളം നീണ്ടുനില്‍ക്കുന്ന വെടിക്കെട്ട് ലോക റെക്കാര്‍ഡ് തിരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എമിറേറ്റിന്റെ സാംസ്‌കാരിക പൈതൃകം ബോധ്യപ്പെടുത്തുന്നതാവും ആകാശത്തെ ഡ്രോണ്‍ഷോ. പൂര്‍ണമായും സൗജന്യമാണ് പുതുവത്സരക്കാഴ്ചകള്‍. അല്‍ മര്‍ജാന്‍ ദ്വീപില്‍ കാണികള്‍ക്കായി പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും റാസല്‍ഖൈമ പൊലിസ് വെളിപ്പെടുത്തി.

Exit mobile version