Gulf

പട്ടാമ്പിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ ആറംഗ സംഘം ആലുവയിൽ പിടിയിൽ

പാലക്കാട് പട്ടാമ്പിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ. പട്ടാമ്പി സ്വദേശി റൗഫിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ആറ് പേർ ആലുവയിൽ വെച്ചാണ് പിടിയിലായത്. വിദേശത്ത് വെച്ചുണ്ടായ തർക്കത്തിന്റെ പേരിലാണ് റൗഫിനെ തട്ടിക്കൊണ്ടുപോയത്. തൃശ്ശൂർ സ്വദേശികളായ ദേവനാഥ്, അമാൻ, അജ്മൽ, ഹിരൺ, നിതിൻ, അഖിലേഷ് എന്നിവരാണ് പിടിയിലായത്

പ്രതികൾ റൗഫിനൊപ്പം വിദേശത്ത് ജോലി ചെയ്തിരുന്നവരാണ്. ഇവിടെ വെച്ച് റൗഫും പ്രതികളും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ പ്രതികളിൽ ചിലർ നാട്ടിലേക്ക് മടങ്ങി. റൗഫ് നാട്ടിൽ തിരിച്ചെത്തി എന്നറിഞ്ഞാണ് പ്രതികൾ ആയുങ്ങളുമായി എത്തി യുവാവിനെ തട്ടിക്കൊണ്ടുപോയത്. 

റൗഫിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കാറിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. തടയാൻ വന്ന നാട്ടുകാരെ കത്തി വീശി പേടിപ്പിക്കുകയും ചെയ്തു. പിന്നാലെ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ആലുവയിൽ നിന്ന് പിടികൂടിയത്.
 

Related Articles

Back to top button
error: Content is protected !!