Doha

ശൈത്യകാല അവധി; ഹമദ് വിമാനത്താവളത്തില്‍ വാഹനം പാര്‍ക്കുചെയ്യുന്നവര്‍ക്ക് പ്രത്യേക ഓഫര്‍

ദോഹ: രാജ്യം ശൈത്യകാലത്തിലേക്ക് പ്രവേശിച്ചിരിക്കേ അവധി ആഘോഷിക്കാന്‍ ഖത്തറിന് പുറത്തേക്ക് പോകുന്നവര്‍ക്ക് പ്രത്യേക പാര്‍ക്കിങ് പാക്കേജ് പ്രഖ്യാപിച്ച് ഹമദ് രാജ്യാന്തര വിമാത്താവളം.

വാരാന്ത്യത്തിലേക്ക് മൂന്നു ദിവസംവരെയുള്ള പാര്‍ക്കിങ്ങിന് 250 റിയാലാണ് ഈടാക്കുക. നാലു മുതല്‍ ഏഴു ദിവസംവരെ 350, എട്ടു മുതല്‍ 14 ദിവസം വരെ 450 എന്നിങ്ങനെയാണ് പാക്കേജിലെ സ്‌പെഷല്‍ നിരക്ക്. https://www.mawaqifqatar.com/booking/site/hia എന്ന സൈറ്റിലാണ് പാര്‍ക്കിങ് ആവശ്യമുള്ളവര്‍ വാഹനം പ്രീബുക്ക് ചെയ്യേണ്ടത്. തങ്ങളുടെ വാഹനങ്ങള്‍ സുരക്ഷിതമായി ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കും പാര്‍ക്കുചെയ്യാനുള്ള സംവിധാനമാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. പാര്‍ക്കിങ്ങിനുള്ള ഇടം മുന്‍കൂട്ടി സൈറ്റിലൂടെ ബുക്കുചെയ്യാമെന്നും വിമാനത്താവള അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!