Doha

പ്രവാസിയായ മുന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതത്തില്‍ ഖത്തറില്‍ മരിച്ചു

ദോഹ: ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ മുന്‍ ഉദ്യോഗസ്ഥനും ഖത്തറിലെ സ്വകാര്യ കമ്പനിയിലെ സുരക്ഷാ വിഭാഗം ജീവനക്കാരനുമായ ആലപ്പുഴ സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയായ ജയചന്ദ്രന്‍ നായര്‍(56) ആണ് മരിച്ചത്. പ്രസന്നന്‍ പിള്ളയുടെയും വിജയമ്മയുടെയും മകനാണ്. 21ന് നാട്ടിലേക്കു പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് ആകസ്മികമായി മരണമെത്തിയത്.

റാസല്‍ഫാനിലെ സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി കോഡിനേറ്ററായി ജോലിചെയ്ത് വരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. മൃതദേഹം നട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: കവിത. മക്കള്‍: കാവ്യാ ജയന്‍, അഭയ് കൃഷ്ണന്‍. സഹോദരങ്ങള്‍: ജയദേവന്‍, ജയപ്രകാശ്, ശ്രീകല. ജയദേവനും ജയപ്രകാശും ഖത്തറിലാണ് കഴിയുന്നത്.

Related Articles

Back to top button
error: Content is protected !!