Kerala
എറണാകുളം പറവൂരിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി; അച്ഛനെതിരെ അമ്മയുടെ പരാതി

എറണാകുളം നോർത്ത് പറവൂർ പെരുവാരത്ത് നാല് വയസുകാരിയെ തട്ടിക്കൊണ്ടു പോയതായി പരാതി. കുട്ടിയുടെ അച്ഛനെതിരെ അമ്മയാണ് പരാതി നൽകിയത്. ശനിയാഴ്ച രാവിലെ ഒരു സംഘമാളുകൾ പെരുവാരത്തെ വീട്ടിലെത്തി കുട്ടിയുടെ മുത്തശ്ശിയെ മർദിച്ച ശേഷം കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി
കുടുംബപ്രശ്‌നമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നയിച്ചതെന്നാണ് സൂചന. കുട്ടിയുടെ അച്ഛനും അമ്മയും വേർപിരിഞ്ഞ് കഴിയുകയാണ്. കുട്ടിയുടെ അമ്മ ഇപ്പോൾ വിദേശത്താണുള്ളത്. മുത്തശ്ശിയുടെ സംരക്ഷണയിലാണ് കുട്ടി താമസിച്ചിരുന്നത്
കുട്ടിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. തട്ടിക്കൊണ്ടു പോയവരെന്ന് സംശയിക്കുന്നവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ആയ നിലയിലാണ്. പോലീസ് അന്വേഷണം ഊർജിതമാക്കി