പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരതകൾ വിവരിച്ച് കുറിപ്പെഴുതിയ നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം

ആലപ്പുഴയിൽ രണ്ടാനമ്മയുടെയും പിതാവിന്റെയും ക്രൂരതകൾ വിവരിച്ച് കുറിപ്പെഴുതിയ നാല് വയസുകാരിക്ക് നേരെ വീണ്ടും ആക്രമണം. ഒളിവിൽ പോയ പിതാവ് ഇന്നലെ വീട്ടിലെത്തിയിരുന്നു. തൊട്ടടുത്ത വീട്ടിലാണ് കുട്ടിയും പിതാവിന്റെ മാതാവും താമസിച്ചിരുന്നത്. ഇവിടെയെത്തിയാണ് ആക്രമിക്കാൻ ശ്രമിച്ചത്.
കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ കേസെടുത്തതോടെ പിതാവ് അൻസാറും രണ്ടാനമ്മ ഷെബീനയും ഒളിവിൽ പോയിരുന്നു. പിതാവും രണ്ടാനമ്മയും ചേർന്ന് ദ്രോഹിക്കുന്നതിന്റെ നെഞ്ചുലയ്ക്കുന്ന കുറിപ്പ് കുട്ടി നോട്ട് ബുക്കിൽ എഴുതിയിരുന്നു. മുഖത്തും കൈയിലുമൊക്കെ ക്രൂരമർദനത്തിന്റെ പാടുമായി വന്ന കുട്ടിയോട് അധ്യാപിക വിവരം തിരക്കിയതോടെയാണ് നേരിട്ട ക്രൂരതകൾ പുറത്തറിയുന്നത്.
അധ്യാപിക വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് കേസെടുത്തു. പിന്നാലെ അൻസാറും ഷെബീനയും ഒളിവിൽ പോയി. കുട്ടിയുടെ ഇഷ്ടപ്രകാരം പിതാവിന്റെ മാതാവിന് ഒപ്പമാണ് കുട്ടിയെ വിട്ടത്. അതേസമയം കേസെടുത്ത് രണ്ട് ദിവസമായിട്ടും കുട്ടിയെ ഉപദ്രവിച്ചവരെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല