World
ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഫ്രാങ്കോയിസ് ബെയ്‌റുവിനെ തെരഞ്ഞെടുത്തു
ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഫ്രാങ്കോയിസ് ബെയ്‌റുവിനെ തെരഞ്ഞെടുത്തു. അടുത്ത ദിവസം തന്നെ മന്ത്രിസഭ സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. മിഷേൽ ബെർണിയർ അവിശ്വാസപ്രമേയത്തിലൂടെ പുറത്തായി ഒമ്പത് ദിവസത്തിനുള്ളിലാണ് ബെയ്‌റു ഫ്രഞ്ച് പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്.
ഇമ്മാനുവൽ മക്രോൺ നയിക്കുന്ന ഭരണമുന്നണിയിൽ 2017 മുതൽ സഖ്യകക്ഷിയായ മോഡെം പാർട്ടിയുടെ സ്ഥാപകനാണ് ബെയ്‌റു. ഈ വർഷം ഫ്രാൻസിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്ന മൂന്നാമത്തെയാളാണ് ബെയ്ഹു. അവിശ്വാസ പ്രമേയത്തെ തുടർന്നാണ് ഒമ്പത് ദിവസങ്ങൾക്ക് മുമ്പ് ഫ്രഞ്ച് സർക്കാർ വീണത്
ബെർണിയക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകുകയായിരുന്നു. ബജറ്റിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെയാണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.