National
പി എഫ് വിഹിതത്തിൽ തട്ടിപ്പ്: റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറന്റ്
മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറന്റ്. പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറന്റ്. പിഎഫ് റീജ്യണൽ കമ്മീഷണർ എസ് ഗോപാൽ റെഡ്ഡിയുടേതാണ് ഉത്തരവ്. സെഞ്ചുറീസ് ലൈഫ്‌സ്റ്റൈൽ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയുടെ ഉടമയാണ് റോബിൻ ഉത്തപ്പ
കമ്പനിയിലെ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിഎഫ് പെൻഷൻ പദ്ധതിയുടെ ഭാഗമായി വിഹിതം ഈടാക്കുന്നുണ്ടെങ്കിലും അത് പദ്ധതിയിൽ നിക്ഷേപിക്കാതെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 23 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഉത്തപ്പക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്
ഡിസംബർ നാലിന് പുറത്തിറക്കിയ നോട്ടീസിലാണ് പിഎഫ് റീജ്യണൽ കമ്മീഷണർ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. നോട്ടീസ് അയച്ചിട്ടും കൈപ്പറ്റാതെ തിരിച്ചെത്തിയതോടെയാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.