Uncategorized

വഞ്ചനാപരമായ ടെലിമാര്‍ക്കറ്റിങ്: 38 ലക്ഷം ദിര്‍ഹം പിഴ ചുമത്തിയതായി യുഎഇ

അബുദാബി: ആളുകളെ വഞ്ചിക്കുന്ന തരത്തില്‍ ടെലിമാര്‍ക്കറ്റിങ് നടത്തിയതുമായി ബന്ധപ്പെട്ട് 2024ല്‍ 38 ലക്ഷം ദിര്‍ഹം പിഴയായി ഈടാക്കിയതായി യുഎഇ അധികൃതര്‍ വ്യക്തമാക്കി. യുഎഇ ക്യാബിനറ്റിന്റെ 2024ലെ 56, 57 പ്രമേയങ്ങള്‍ പ്രകാരമാണ് ഇത്തരം കമ്പനികളില്‍നിന്നും പിഴ ഈടാക്കിയതെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ആന്റ് ഡിജിറ്റല്‍ ഗവ. റെഗുലേറ്ററി അതോറിറ്റി(ടിഡിആര്‍എ).

ഏതെങ്കിലും ഒരു വ്യക്തി ഏതെങ്കിലും ഒരു നമ്പറിലേക്ക് ആ നമ്പറിന്റെ ഉടമ ആവശ്യപ്പെടാതെ മാര്‍ക്കറ്റിങ് കോളുകള്‍ വിളിച്ചാല്‍ അത്തരക്കാര്‍ക്കെതിരേ 5,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് ടിഡിആര്‍എ മുന്നറിയിപ്പ് നല്‍കി. ഇത്തരം കാര്യങ്ങളില്‍ ഇടപെട്ടതായി ബോധ്യപ്പെട്ടാല്‍ അത്തരം വ്യക്തിയുടേയോ, സ്ഥാപനത്തിന്റെയോ മുഴുവന്‍ ഫോണ്‍ നമ്പറുകളും റദ്ദാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!