GulfSaudi Arabia
ദമാമില്‍ പാര്‍ക്കിങ് സൗജന്യം

റിയാദ്: ദമാം, അല്‍ഖോബാര്‍, ബുറൈദ എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് താല്‍ക്കാലികമായി പൂര്‍ണമായും സൗജന്യമാക്കിയതായി സൗദി മുന്‍സിപ്പല്‍ മന്ത്രാലയം അറിയിച്ചു. പാര്‍ക്കിങ് കമ്പനിയെ മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി.
പുതിയ കമ്പനി പാര്‍ക്കിങ് ചുമതല ഏറ്റെടുക്കുന്നതോടെ ഈ നഗരങ്ങളിലേക്ക് പെയ്ഡ് പാര്‍ക്കിങ് സംവിധാനം തിരിച്ചെത്തും. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് പഴയ കമ്പനിയെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉണ്ടായതാണ് മാറ്റുന്നതിലേക്ക് നയിച്ചത്.