National
സാധ്യമല്ലെന്ന് തോന്നാം; പക്ഷേ ബിജെപിയെ പരാജയപ്പെടുത്താൻ ബുദ്ധിമുട്ടില്ലെന്ന് രാഹുൽ ഗാന്ധി

ആർഎസ്എസിനെയും ബിജെപിയെയും പരാജയപ്പെടുത്താൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗുജറാത്തിലെ മൊദാസയിൽ നടന്ന ജില്ലാ പ്രവർത്തക കൺവെൻഷനിൽ പാർട്ടി പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഗുജറാത്തിലൂടെ മാത്രമേ രാജ്യത്ത് ആർഎസ്എസിനെയും ബിജെപിയെയും പരാജയപ്പെടുത്താൻ സാധിക്കൂ. ഗുജറാത്തിൽ തന്റെ പാർട്ടി പ്രവർത്തകർ നിരാശരാണ്. പക്ഷേ അതുടൻ മാറും. ബിജെപിയെ പരാജയപ്പെടുത്തുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും രാഹുൽ പറഞ്ഞു
നിങ്ങൾ തീർച്ചയായും ദൗത്യം പൂർത്തിയാക്കും. ഗുജറാത്താണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനം എന്ന സന്ദേശം നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രത്യയശാസ്ത്രത്തിന് വേണ്ടിയാണ് ഞങ്ങളുടെ പോരാട്ടം. ഗുജറാത്തിൽ ഞങ്ങൾ പോരാടി വിജയിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.