GulfKuwait

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാൻ ഡാറ്റാബേസുകൾ അനിവാര്യം

കുവൈറ്റ് സിറ്റി: സൈബർ കുറ്റകൃത്യങ്ങൾ ഫലപ്രദമായി നേരിടുന്നതിൽ ഡാറ്റാബേസുകളുടെ പങ്ക് നിർണായകമാണെന്ന് കുവൈറ്റ് അധികൃതർ. സൈബർ ആക്രമണങ്ങൾ, ഡാറ്റാ മോഷണം, സാമ്പത്തിക തട്ടിപ്പുകൾ തുടങ്ങിയവ രാജ്യത്ത് വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ പ്രസ്താവന.

സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി ഡയറക്ടർ ജനറൽ ഡോ. അമ്മാർ അൽ ഹുസൈനി അടുത്തിടെ നടന്ന സൈബർ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള കുവൈറ്റ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും പങ്കുവെക്കുകയും ചെയ്യുന്ന ഡാറ്റാബേസുകൾ കുറ്റവാളികളെ കണ്ടെത്താനും നിയമനടപടികൾ സ്വീകരിക്കാനും സഹായിക്കുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

 

ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, ഈ വർഷം മാത്രം ഏകദേശം 4,000 സൈബർ കുറ്റകൃത്യ പരാതികളാണ് കുവൈത്തിൽ ലഭിച്ചത്. കവർച്ച, വഞ്ചന, അപകീർത്തിപ്പെടുത്തൽ എന്നിവയുൾപ്പെടെ നിരവധി സൈബർ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സൈബർ സുരക്ഷയെക്കുറിച്ചുള്ള അറിവില്ലായ്മയും അവബോധമില്ലായ്മയും പലപ്പോഴും വലിയ നഷ്ടങ്ങളിലേക്ക് നയിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ സൈബർ സുരക്ഷാ കേന്ദ്രം സ്ഥാപിക്കുന്നതോടെ വിവിധ സർക്കാർ ഏജൻസികൾ തമ്മിലുള്ള സഹകരണം വർധിക്കുമെന്നും സൈബർ ഭീഷണികളെ കൂടുതൽ ഫലപ്രദമായി ചെറുക്കാൻ കഴിയുമെന്നും അൽ ഹുസൈനി പ്രത്യാശ പ്രകടിപ്പിച്ചു. സൈബർ കുറ്റകൃത്യങ്ങൾ ഡിജിറ്റൽ സംവിധാനങ്ങളെ തടസ്സപ്പെടുത്തുകയും പൊതു-സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് വിവരങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്നതിനാൽ, ശക്തമായ ഡാറ്റാബേസുകളും സഹകരണവും ഈ വെല്ലുവിളി നേരിടാൻ അത്യാവശ്യമാണെന്ന് കുവൈറ്റ് അധികൃതർ പറയുന്നു.

Related Articles

Back to top button
error: Content is protected !!