Kerala

ഇടുക്കിയിൽ മകളുടെയും മരുമകളുടെയും സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; അമ്മ അറസ്റ്റിൽ

ഇടുക്കി തങ്കമണിയിൽ മകളുടെയും മരുമകളുടെയും സ്വർണാഭരണങ്ങൾ മോഷ്ടിച്ച അമ്മ അറസ്റ്റിൽ. അച്ചൻകാനം സ്വദേശി ബിൻസി ജോസാണ് പിടിയിലായത്. മകന്റെയും മകളുടെയും പരാതിയിലാണ് അമ്മ അറസ്റ്റിലായത്. 24 പവൻ സ്വർണം കവർന്നെന്നാണ് പരാതി.

24 പവൻ സ്വർണം കവർന്നെന്നാണ് പരാതി. മകളുടെയും മരുമകളുടെയും സ്വർണം ഇവർ അറിയാതെ എടുത്ത് പണയം വെച്ച് പണം തട്ടിയെന്നാണ് പരാതി. പല ഘട്ടങ്ങളിലായാണ് സ്വർണാഭരണങ്ങൾ കവർന്നത്. മരുമകൾ സ്വർണം ആവശ്യപ്പെട്ടപ്പോൾ അവ്യക്തമായ മറുപടിയാണ് ബിൻസി നൽകിയത്.

തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ ബിൻസി ഒളിവിൽ പോയി. ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച കദളിക്കാട് സ്വദേശി അംബികയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!