Kerala

ചരിത്രത്തിലാദ്യമായി സ്വർണവില 60,000 രൂപ കടന്നു; പവന് ഇന്ന് 600 രൂപയുടെ വർധനവ്

സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോർഡിൽ. ചരിത്രത്തിലാദ്യമായി സ്വർണവില 60,000 രൂപ കടന്നു. പവന് ഇന്ന് ഒറ്റയടിക്ക് 600 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 60,200 രൂപയായി

തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. രണ്ട് ദിവസത്തിനിടെ 720 രൂപയുടെ വർധനവാണ് ഒരു പവനുണ്ടായത്. അന്താരാഷ്ട്ര ഡോളർ വില കുത്തനെ ഉയർന്നതും രൂപയുടെ മൂല്യമിടിഞ്ഞതും സ്വർണവില ഉയരാൻ കാരണമായി

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7525 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6205 രൂപയാണ്. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.

Related Articles

Back to top button
error: Content is protected !!