Kerala
ചരിത്രത്തിലേക്ക് നടന്നുകയറി സ്വർണവില; മുക്കാൽ ലക്ഷവും കഴിഞ്ഞ് മുന്നോട്ട്

സംസ്ഥാനത്ത് സ്വർണവില മുക്കാൽ ലക്ഷവും കടന്ന് മുന്നോട്ട്. പവന് ഇന്ന് 80 രൂപ ഉയർന്നു. ഇതോടെ രു പവന്റെ വില 75,040 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് ഇന്ന് സംസ്ഥാനത്ത് പവന്റെ വ്യാപാരം നടക്കുന്നത്. ജൂലൈ 23നും പവന്റെ വില 75,040 രൂപയിൽ എത്തിയിരുന്നു
ഇത് രണ്ടാം തവണയാണ് പവന്റെ വില 75,000 കടക്കുന്നത്. ജിഎസ്ടിയും ഹോൾമാർക്ക് ഫീസും പണിക്കൂലിയുമൊക്കെ നൽകി ഒരാൾക്ക് ഒരു പവൻ ആഭരണം വാങ്ങണമെങ്കിൽ 85,000 രൂപയ്ക്ക് അടുത്ത് നൽകേണ്ടി വരും.
18 കാരറ്റ് സ്വർണത്തിനും വില ഉയർന്നിട്ടുണ്ട്. ഗ്രാമിന് 5 രൂപ ഉയർന്ന് 7750 രൂപയിലെത്തി. വെള്ളിക്ക് ഗ്രാമിന് ഒരു രൂപ ഉയർന്ന് 124 രൂപയായി.