Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്; പവന് ഇന്ന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. പവന് ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 65,720 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 8215 രൂപയായി
കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 760 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 95 രൂപയും കുറഞ്ഞു. ഈ മാസം 20ന് രേഖപ്പെടുത്തിയ 66480 രൂപയാണ് കേരളത്തിലെ സർവകാല റെക്കോർഡ്
വെള്ളി വിലയിലും കുറവുണ്ടായിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 109.90 രൂപയായി.