Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് 80 രൂപ ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധനവ്. പവന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,480 രൂപയായി. ഗ്രാമിന് 10 രൂപ വർധിച്ച് 9060 രൂപയിലെത്തി.
ഇന്നലെ സ്വർണവില ഇടിഞ്ഞിരുന്നു. അതിന് മുമ്പുള്ള നാല് ദിവസങ്ങളിലായി സ്വർണവില പവന് 1520 രൂപയും ഗ്രാമിന് 190 രൂപയും വർധിച്ചിരുന്നു. ഇന്നലെ 72,400 രൂപയിലായിരുന്നു വ്യാപാരം നടന്നത്
18 കാരറ്റ് സ്വർണവിലയിൽ ഗ്രാമിന് 5 രൂപ വർധിച്ച് 7475 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 119 രൂപയിൽ തുടരുന്നു.