ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത മുഖ്യമന്ത്രി അജിത്തിനെയും സുജിത്തിനെയും പേടിക്കുന്നു: ഷാഫി പറമ്പിൽ

പിവി അൻവറിന്റെ ആരോപണങ്ങളിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഓരോ മണിക്കൂറിലും പുറത്തുവരുന്നത്. എന്നിട്ടും അജിത് കുമാറിനെയും സുജിത് ദാസിനെയും സംരക്ഷിക്കുകയാണ്. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അജിത്തിനെയും സുജിത്തിനെയും പേടിക്കുന്നു
അരമന രഹസ്യം പുറത്താകുമെന്ന പേടിയിലാണ് നടപടിയെടുക്കാത്തത്. ബിജെപിക്ക് വേണ്ടി കുളം കലക്കുന്ന പരിപാടി മുഖ്യമന്ത്രിയുടെ അറിവോടെയാണ്. തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തിന്റെ ക്രെഡിറ്റ് നൽകേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ മുഖ്യമന്ത്രിയുമായി ഡീൽ ഉണ്ടോയെന്ന് സംശയമെന്നും ഷാഫി പറഞ്ഞു
സ്വർണക്കടത്തുകാരുമായുള്ള ബന്ധം മറച്ചുവെക്കാൻ ശ്രമം നടക്കുന്നുണ്ട്. ക്രിമിനലുകളുടെ കൺകണ്ട ദൈവമായി മുഖ്യമന്ത്രി മാറി. കെസിയുടെ പേര് പറഞ്ഞ് ആരോപണത്തിന്റെ തീവ്രത കുറയ്ക്കാനാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.