ഞാന്‍ എന്നാടാ സുമ്മാവാ; കിതച്ച സ്വര്‍ണം വീണ്ടും കുതിച്ചു
ചെറിയ ഇടവേളക്ക് ശേഷം വീണ്ടും സ്വര്‍ണം കുതിക്കുന്നു
സ്വര്‍ണ മേഖലയില്‍ നിക്ഷേപിച്ചവര്‍ക്ക് ആശ്വസിക്കാനുള്ള വകയുണ്ട്. ആഭരണങ്ങള്‍ വാങ്ങാനിരിക്കുന്നവര്‍ക്ക് വീണ്ടും ആശങ്കപ്പെട്ട് തുടങ്ങാം. സ്വര്‍ണം ഓടി ഓടി കിതച്ചതാണെന്ന് കരുതിയവര്‍ക്ക് തെറ്റി. കുതിക്കാന്‍ വേണ്ടി പതുങ്ങി നിന്നതാണ് സ്വര്‍ണ വിലയെന്ന് ഇപ്പോള്‍ മനസ്സിലായി.
സ്വര്‍ണവില അന്താരാഷ്ട്ര വിപണിയില്‍ ഇടിവ് രേഖപ്പെടുത്തിയതിന് ശേഷം വീണ്ടും കുതിപ്പ് തുടരുകയാണ്. നേരത്തെ 2800 ഡോളറില്‍ നിന്ന് 2536 ഡോളറിലേക്ക് ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും സ്വര്‍ണ വിലയില്‍ മുന്നേറ്റമുണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയിലെ ഇടിവിന് ശേഷം സ്വര്‍ണ്ണ വില സുരക്ഷിതമായ നിലയിലേക്ക് മാറുകയായിരുന്നു.
കേരളത്തില്‍ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് പവന് 400 രൂപ വര്‍ദ്ധിച്ച് 56,920 രൂപയായി. ഈ കുതിപ്പ് മുന്നോട്ട് പോയാല്‍ സ്വര്‍ണ വില ഓക്ടോബര്‍ മാസത്തെ വിലയിലേക്ക് എത്തുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. രണ്ട് ദിവസമായി സ്വര്‍ണ ഉയരുകയാണ്. ട്രംപിന്റെ രണ്ടാം വരവോട് കൂടി സ്വര്‍ണ വിലയില്‍ കുതിപ്പ് കുറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പൊതുവേ നവംബറില്‍ കാര്യമായ ഉയര്‍ച്ച ഉണ്ടായിരുന്നില്ല. നവംബര്‍ 1നായിരുന്നു ഈ മാസത്തെ ഏറ്റവും വലിയ തുക. നവംബര്‍ 1 ന് 59080 രൂപയായിരുന്നു. ഇന്നലെ പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമായിരുന്നു വര്‍ദ്ധിച്ചത്. വരും ദിവസങ്ങളിലും സ്വര്‍ണ വില കുതിച്ചാല്‍ 60,000 ലേക്ക് പെട്ടെന്ന് തന്നെ എത്തും. മൂന്ന് ദിവസം കൊണ്ട് സ്വര്‍ണം മുന്നോട്ട് കുതിച്ചതോടെ ആഭരണപ്രേമികള്‍ക്കും വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവര്‍ക്കും കനത്ത തിരച്ചടിയായി.
വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ സ്വര്‍ണവിലയെ കാര്യമായി ബാധിക്കുന്നുണ്ട്. യുഎസ് ട്രഷറി ബോണ്ട് വരുമാനം കുറയുന്നത് ഇതിന് കാരണമാണ്. ഇത് യുഎസ് ഡോളറില്‍ ലാഭമെടുക്കാന്‍ പ്രേരിപ്പിച്ചത് സ്വര്‍ണ്ണത്തിന് ഗുണം ചെയ്ത