കേരളത്തെ ദുഃഖത്തിലാഴ്ത്തിയ പാലക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് മരിച്ച വിദ്യാര്‍ഥിനികളുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാനായി ബസിനായി കാത്തിരിക്കവെ ലോറി ഇടിച്ച് മരിച്ച നാല് വിദ്യാര്‍ഥിനികളുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നല്‍കുമെന്നാണ് മന്ത്രിസഭ തീരുമാനിച്ചത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
നാട്ടികയില്‍ ലോറി പാഞ്ഞുകയറി മരിച്ച അഞ്ച് പേരുടെ ആശ്രിതര്‍ക്കും സഹായം പ്രഖ്യാപിച്ചിച്ചുണ്ടെന്നും മന്ത്രിസഭയില്‍ തീരുമാനമെടുത്തു.
കരിമ്പ ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ നിദ, റിദ, ഇര്‍ഫാന, ആയിഷ എന്നിവരാണ് മരിച്ചത്. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികള്‍ക്ക് നേരെ മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട സിമന്റ് ലോറി മറിയുകയായിരുന്നു.
അപകടമുണ്ടാക്കിയ ലോറി ഡ്രൈവര്‍ പ്രജിന്‍ ജോണ്‍ നേരത്തെ പിഴവ് പറ്റിയതായി സമ്മതിച്ചിരുന്നു. ലോറി അമിത വേഗതയില്‍ ഓവര്‍ടേക്ക് ചെയ്ത് എത്തുകയായിരുന്നു. ഈ ലോറി ഇടിച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് സിമന്റ് ലോറി മറിഞ്ഞതെന്ന് ഡ്രൈവര്‍ സമ്മതിച്ചു.