വീണ്ടും ക്യാമറയെടുത്ത് മമ്മൂക്ക; ‘ഹി ഈസ് ബാക്ക്’ എന്ന് ആരാധകർ

സോഷ്യൽ മീഡിയയ്ക്ക് എന്നും പ്രിയങ്കരാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. മമ്മൂട്ടി പങ്കുവയ്ക്കുന്ന ചിത്രങ്ങളും, വീഡിയോകളുമെല്ലാം നിമിഷങ്ങൾക്ക് ഉള്ളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റും മമ്മൂട്ടി കമ്പനി എംഡിയുമായ ജോര്‍ജ് പങ്കുവച്ച മമ്മൂട്ടിയുടെ ഒരു ചിത്രമാണ് സൈബറിടത്ത് തരംഗമാകുന്നത്.
കുറച്ചുദിവസങ്ങളായി വിശ്രമജീവിതത്തിലായിരുന്ന മമ്മൂക്കയെ കണ്ട ആവേശത്തിലാണ് ആരാധകർ. കൈയ്യിലെ ക്യാമറയിൽ കടലിനെ ഫോക്കസു ചെയ്യുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ജോർജ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സർവ്വജ്ഞൻ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്.
https://www.instagram.com/p/DJOrQ8GSA7S/?utm_source=ig_web_button_share_sheet
നിരവധി ആരാധകരാണ് ചിത്രത്തിൽ കമന്റുമായെത്തിയിരിക്കുന്നത്. “അയാൾ വലിയൊരു സിഗ്നൽ നൽകിയിട്ടുണ്ട്”,”തിരുമ്പി വാ തലേ”, “ഹി ഇസ് ബാക്ക്” എന്നിങ്ങനെയാണ് പോസ്റ്റിലെ കമന്റുകൾ.
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് മമ്മൂട്ടി നായകനായി ഒരുങ്ങുന്നത്. ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ‘ബസൂക്ക’യാണ് അവസാനമായി തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം. ഗെയിം ത്രില്ലറായെത്തിയ ചിത്രത്തിൽ, സംവിധായകൻ ഗൗതം വാസുദേവ് മേനോൻ അടക്കം നിരവധി താരങ്ങൾ അഭിനയിച്ചിട്ടുണ്ട്.