Wednesday, 11 November 2026 About Us · Contact Us

ഉംറക്കും സന്ദർശനത്തിനും വിദേശികള്‍ക്ക് വിസിറ്റ് വിസ നല്‍കാം

റിയാദ്: ഉംറ നിര്‍വഹിക്കാനും മറ്റ് സന്ദർശനത്തിനുമായി സഊദി പൗരന്മാര്‍ക്ക് തങ്ങളുടെ സുഹൃത്തുക്കളായ വിദേശികള്‍ക്ക് പേഴ്‌സണല്‍ സന്ദര്‍ശക വിസ നല്‍കാമെന്ന് അധികൃതര്‍ ഉത്തരവിട്ടു. സഊദി ഹജ്ജ് , ഉംറ മന്ത്രാലയമാണ് വിദേശികള്‍ക്ക് ഉപകാരപ്രദമാകുന്ന ഉത്തവിട്ടത്. സാധാരണ ജോലി വിസ പോലെ വിസിറ്റിംഗ് വിസ നല്‍കാന്‍ സ്‌പോണ്‍സര്‍മാര്ക്ക് സാധിക്കും. സഊദിയിലുള്ള പ്രവാസികള്‍ക്ക് തങ്ങളുടെ ബന്ധുക്കളെ  ഉംറ ചെയ്യിപ്പിക്കാന്‍ ഈ നടപടി സൗകര്യം ചെയ്യും. എന്നാൽ ഈ വിസ ഉപയോഗിച്ച് ഹജ്ജ് നിർവഹിക്കാനാകില്ല. ഓണ്‍ലൈന്‍ വഴിയായിരിക്കും വിസ ഇഷ്യൂ ചെയ്യുക. 90 ദിവസം വരെ കാലാവധിയുള്ള വിസ തീര്‍ഥാടകരുടെയും ടൂറിസ്റ്റുകളുടെയും എണ്ണം കുത്തനെ കൂട്ടും.

സ്വതന്ത്ര പത്രപ്രവർത്തനത്തെ പിന്തുണയ്ക്കൂ ❤️
Metro Journal-നെ സഹായിക്കാൻ UPI വഴി ചെറിയൊരു തുക നൽകാം
Support

ബന്ധപ്പെട്ട വാർത്തകൾ