Sports

സിക്‌സോട് സിക്‌സ്; ക്രീസില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് ‘ഭ്രാന്തി’ ളകി

ഒരോവറില്‍ 28 റണ്‍സടക്കം 47 റണ്‍സുമായി പാണ്ഡ്യ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കണ്ടത് ബറോഡയുടെ മിന്നല്‍ താരം ഹാര്‍ദിക് പാണ്ഡ്യയുടെ ഭ്രാന്തിളക്കമായിരുന്നു. ടി20യിലെ ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനും ഐ പി എല്ലിലെ മുംബൈ ഇന്ത്യന്‍സിന്റെ അഭിമാനവുമായ പാണ്ഡ്യ ത്രിപുരക്കെതിരെ ക്രീസില്‍ നിന്ന് കത്തുകയായിരുന്നു. 110 റണ്‍സിന്റെ വിജയലക്ഷ്യവുമായി ക്രീസിലെത്തിയ ബറോഡ 11 ഓവറില്‍ ലക്ഷ്യത്തിലെത്തി. ഏഴ് വിക്കറ്റിന്റെ ആധികാരിക ജയം നേടിയ ടീമിന് കരുത്തായത് നാലാം നമ്പറായെത്തിയ പാണ്ഡ്യയാണ്.

23 പന്തില്‍ മൂന്ന് ഫോറും 5 സിക്സും ഉള്‍പ്പെടെയാണ് ഹാര്‍ദിക് കത്തിക്കയറിയത്. അഥവാ ക്രീസില്‍ നിന്ന് ഇറങ്ങാതെ ബൗണ്ടറികള്‍ മാത്രമായി ഹാര്‍ദിക് 42 റണ്‍സ് എടുത്തു. നാല് റണ്‍സ് മാത്രമാണ് താരം ഓടിയെടുത്തത്.

10ാം ഓവറില്‍ ഹാര്‍ദിക്കിന്റെ വെടിക്കെട്ട് ബാറ്റിംഗും കാണികള്‍ ണ്ടു. ത്രിപുര സ്പിന്നര്‍ പര്‍വേസ് സുല്‍ത്താനെ ഹാര്‍ദിക് തല്ലിത്തളര്‍ത്തുകയായിരുന്നു. ആദ്യ പന്ത് ഹാര്‍ദിക് സിക്സര്‍ പറത്തിയപ്പോള്‍ രണ്ടാം പന്ത് ഡോട്ടായി. ഇതിന് ശേഷം നേരിട്ട രണ്ട് പന്തുകള്‍ ഹാര്‍ദിക് ബഹുദൂര സിക്സറുകള്‍ പറത്തി. അഞ്ചാം പന്ത് ബൗണ്ടറി പായിച്ച ഹാര്‍ദിക് ആറാം പന്തും സിക്സര്‍ പറത്തി. ഇതോടെ 28 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. ഹാര്‍ദിക് ആകെ പറത്തിയ അഞ്ച് സിക്സറില്‍ നാലും ഈ ഒരോവറിലായിരുന്നു.

Related Articles

Back to top button
error: Content is protected !!