വിദ്വേഷ പരാമർശം: ജസ്റ്റിസ് ശേഖർ കുമാർ യാദവ് പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രിം കോടതി കൊളീജിയം
വിദ്വേഷപരാമർശത്തിൽ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവ് പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതി കൊളീജിയം. പ്രസംഗം മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന ജഡ്ജിയുടെ നിലപാട് കൊളീജിയം തള്ളി. ജസ്റ്റിസ് ശേഖർ കുമാർ യാദവിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും കൊളീജിയം വ്യക്തമാക്കി
വിദ്വേഷ പരാമർശത്തിൽ ജഡ്ജി ശേഖർ കുമാർ യാദവിനെ സുപ്രീം കോടതി കൊളീജിയം നേരത്തെ താക്കീത് ചെയ്തിരുന്നു. പദവി മനസ്സിലാക്കി സംസാരിക്കണമെന്നായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയം വ്യക്തമാക്കിയിരുന്നത്
വിശ്വഹിന്ദു പരിഷത്ത് ഡിസംബർ 11ന് ഹൈക്കോടതി ഹാളിൽ നടത്തിയ ചടങ്ങിലാണ് ശേഖർ കുമാർ യാദവിന്റെ വിവാദ പ്രസംഗം വന്നത്. രാജ്യം ഭൂരിപക്ഷത്തിന്റെ ആഗ്രഹത്തിന് അനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്നായിരുന്നു പരാമർശം. മുസ്ലിം വിരുദ്ധ പരാമർശവും ജസ്റ്റിസ് ശേഖർ കുമാർ യാദവ് നടത്തിയിരുന്നു.