Kerala

കത്തി കാണിച്ചയുടനെ മാറി തന്നു; ബാങ്ക് മാനേജർ മരമണ്ടനെന്ന് കവർച്ചാ കേസ് പ്രതി

കവർച്ച നടന്ന ചാലക്കുടി പോട്ട ഫെഡറൽ ബാങ്ക് മാനേജർ മരമണ്ടനാണെന്ന് കവർച്ചാ കേസ് പ്രതി റിജോ ആന്റണി. കത്തി കാണിച്ചയുടനെ ബാങ്ക് മാനേജർ മാറിത്തന്നു. മാനേജർ അടക്കം രണ്ട് ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽ നിന്ന് പിൻമാറിയാനേ എന്നും പ്രതി പറഞ്ഞു

നേത്തെ ബാങ്കിലെത്തി കാര്യങ്ങൾ നിരീക്ഷിച്ചിരുന്നു എടിഎം കാർഡ് നഷ്ടപ്പെട്ടെന്ന് പറഞ്ഞാണ് ബാങ്കിൽ എത്തിയത്. മൂന്ന് മിനിറ്റ് കൊണ്ടാണ് പ്രതി ബാങ്കിൽ നിന്നും 15 ലക്ഷം രൂപ കവർന്നത്. ബാങ്കിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച

ഇന്നലെയാണ് റിജോ ആന്റണിയെ പോലീസ് പിടികൂടിയത്. ഇയാളുടെ വീട്ടിൽ നിന്ന് 12 ലക്ഷം രൂപ പോലീസ് കണ്ടെത്തി. ബാക്കി തുക കടം വാങ്ങിയത് തിരികെ നൽകിയെന്നാണ് റിജോ പറഞ്ഞത്. ഈ തുക റിജോ നൽകിയ ആളിൽ നിന്നും പോലീസ് വീണ്ടെടുത്തിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!