Kerala

പീഡന വിവരം അറിഞ്ഞത് 2023 ഒക്ടോബറിൽ; അന്ന് തന്നെ അസി. ഡയറക്ടറെ പുറത്താക്കിയെന്ന് പൃഥ്വിരാജ്

ബ്രോ ഡാഡി സിനിമയുടെ ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റിനെ അസി. ഡയറക്ടർ മൻസൂർ റഷീദ് പീഡിപ്പിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. സംഭവം അറിഞ്ഞയുടനെ അസി. ഡയറക്ടറെ സെറ്റിൽ നിന്ന് പറഞ്ഞുവിട്ടെന്നും പോലീസിന് മുന്നിൽ ഹാജരായി നിയമനടപടി നേരിടാൻ നിർദേശിച്ചെന്നും പൃഥ്വിരാജ് പ്രതികരിച്ചു

ചീഫ് അസോഷ്യേറ്റ് ഡയറക്ടർ പറയുമ്പോഴാണ് വിവരം അറിഞ്ഞതെന്നായിരുന്നു പൃഥ്വിയുടെ മറുപടി. അസി. ഡയറക്ടർ മൻസൂർ റഷീദിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തെന്നത് എന്റെ ചീഫ് അസോഷ്യേറ്റ് ഡയറക്ടർ പറയുമ്പോഴാണ് അറിയുന്നത്. 2023 ഒക്ടോബറിൽ എംപുരാൻ സിനിമയുടെ ഷൂട്ടിംഗിന്റെ തുടക്കത്തിലാണിത്

ഇക്കാര്യം അറിഞ്ഞ അന്ന് തന്നെ ഇയാളെ ഷൂട്ടിംഗിൽ നിന്ന് മാറ്റിനിർത്തി. പോലീസിന് മുന്നിൽ ഹാജരാകാനും നിയമനടപടികൾക്ക് വിധേയമാകാനും നിർദേശിച്ചുവെന്നും പൃഥ്വിരാജ് പറഞ്ഞു.

Related Articles

Back to top button