Kerala
പള്ളിയിലേക്ക് പോകുന്നതിനിടെ ലോറി ഇടിച്ചു; ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ മരിച്ചു

ഇടുക്കിയിൽ ലോറിയിടിച്ച് പരുക്കേറ്റ വീട്ടമ്മ മരിച്ചു. ചെറുതോണി ചേലച്ചുവട് ആയത്തുപാടത്ത് പൗലോസിന്റെ ഭാര്യ എൽസമ്മയാണ്(74) മരിച്ചത്. പള്ളിയിൽ പോകുന്ന വഴിയാണ് ഇവരെ ലോറിയിടിച്ചത്.
വീട്ടിൽ നിന്നും ചേലച്ചുവട് പള്ളിയിലേക്ക് കുർബാനക്ക് പോകുന്നതിനിടെ പെരിയാർവാലിയിൽ വെച്ചാണ് സംഭവം. പെരുമ്പാവൂരിൽ നിന്നും വന്ന ഐഷർ ലോറി എൽസമ്മയെ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ എൽസമ്മയെ ഇടുക്കി മെഡിക്കൽ കോളേജിലും തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.