Kerala

കനത്ത മഴ: കാസർകോട് കാഞ്ഞങ്ങാട് ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞു

കനത്ത മഴയിൽ കാസർകോട് കാഞ്ഞങ്ങാട് ദേശീയപാതയിലെ സർവീസ് റോഡ് ഇടിഞ്ഞു. ചെമ്മട്ടംവയലിന് സമീപം നിർമാണം പുരോഗമിക്കുന്ന ദേശീയപാതയിലെ സർവീസ് റോഡാണ് ഇടിഞ്ഞത്.

കനത്ത മഴയെ തുടർന്ന് റോഡ് ഇടിഞ്ഞു താഴുകയായിരുന്നു. ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു. മലപ്പുറത്ത് ദേശീയപാതിയിൽ തലപ്പാറയിലും റോഡ് വിണ്ടുകീറിയിട്ടുണ്ട്.

നാദാപുരം വളയത്ത് അച്ചംവീട്ടിൽ മിനി സ്റ്റേഡിയത്തിന്റെ മതിൽ തകർന്നു. അച്ചംവീട്ടിലെ പ്രണവം മിനി സ്റ്റേഡിയത്തിന്റെ ചുറ്റുമതിലാണ് തകർന്നത്.

Related Articles

Back to top button
error: Content is protected !!