Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്: എടുക്കുന്ന നടപടിയെക്കുറിച്ച് ഡിജിപി അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. മലയാള സിനിമ മേഖലയിൽ നടക്കുന്നത് വ്യാപക മനുഷ്യാവകാശ ലംഘനമാണെന്നും ഇവ പരിശോധിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് പറഞ്ഞു. റിപ്പോർട്ടിൻ മേൽ ചീഫ് സെക്രട്ടറിയും ഡിജിപിയും സ്വീകരിക്കാൻ പോകുന്ന നടപടികളെ കുറിച്ച് രണ്ടാഴ്ചക്കുള്ളിൽ വിശദീകരിക്കണം

സെപ്റ്റംബറിൽ കണ്ണൂർ ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. മനുഷ്യാവകാശ ലംഘനങ്ങളിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി വി ദേവദാസ് സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. നേരത്തെ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് നാലര വർഷത്തിന് ശേഷം റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്

അതിനിടെ, ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും കത്ത് നൽകി. ഇരകൾ നൽകിയ മൊഴികളുടെയും സമർപ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു

 

 

Related Articles

Back to top button