Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്: സാംസ്‌കാരിക വകുപ്പും സർക്കാരും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സാംസ്‌കാരിക വകുപ്പും സർക്കാരും ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഇതിൽ ഗതാഗത മന്ത്രിക്ക് കാര്യമില്ലെന്നും കെബി ഗണേഷ് കുമാർ. അതേസമയം ഹേമ കമ്മീഷൻ റിപ്പോർട്ടിലെ കൂടുതൽ പരാമർശങ്ങളിൽ പ്രതികരിക്കാൻ നടൻ കൂടിയായ മന്ത്രി തയ്യാറായില്ല

എന്തെങ്കിലും പറഞ്ഞ് വിവാദത്തിനില്ല. ചില കാര്യങ്ങൾ മാത്രം ഹൈലൈറ്റ് ചെയ്ത് ചാടേണ്ട. റിപ്പോർട്ട് പുറത്തുവന്നത് നല്ലതാണ്. അവസരങ്ങൾ ലഭിക്കുന്നതിന് വിട്ടുവീഴ്ച ചെയ്യണമെന്നൊക്കെ പണ്ടേ കേൾക്കുന്നതാണ്. എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. പറഞ്ഞാൽ അന്നേരം പ്രതികരിക്കും

നമ്മൾ എന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾ ഊഹിക്കുന്നത്. ആളുകളെ ആക്ഷേപിക്കുന്നതിന് തയ്യാറല്ല. സാംസ്‌കാരിക മന്ത്രി കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. അദ്ദേഹം നടപടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു.

Related Articles

Back to top button