Kerala

ഹേമ കമ്മിറ്റി റിപ്പോർട്ട്: ഉപ്പ് തിന്നവർ വെള്ളം കുടിക്കും, സർക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് മന്ത്രി ശിവൻകുട്ടി

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. ഉപ്പുതിന്നവർ വെള്ളം കുടിക്കുമെന്നും അതാരായാലും അങ്ങനെ തന്നെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു. സർക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ല. കുറ്റക്കാർ ആരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അതിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു

അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പ് മന്ത്രിക്കും കത്ത് നൽകി. ഇരകൾ നൽകിയ മൊഴികളുടെയും സമർപ്പിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു

ഗുരുതര കുറ്റകൃത്യങ്ങളിൽ അന്വേഷണം നടത്തേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. ആ ബാധ്യത നിറവേറ്റാൻ തയ്യാറാകാത്തത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് മുഖ്യമന്ത്രി മറക്കരുത്. കേരളത്തിന് ആകെ അപമാനകരമായ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു

Related Articles

Back to top button